ശബരിമല മുന്‍നിര്‍ത്തിയുള്ള പ്രചാരണം: കെ. സുരേന്ദ്രനെതിരേ എല്‍ഡിഎഫിന്റെ പരാതി
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ശബരിമല അയ്യപ്പന്റെ പേര് ദുരുപയോഗം ചെയ്ത് എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് നേരിട്ടു വോട്ട് അഭ്യര്‍ഥിക്കുന്നതായി എല്‍ഡിഎഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പെരുമാറ്റം. അയ്യപ്പന്റെ മണ്ണില്‍ മറ്റാര്‍ക്കും പ്രവേശനമില്ലെന്നും ഇവിടെ താമരയ്ക്കു മാത്രമായിരിക്കും വോട്ടെന്ന് ഉറപ്പാക്കണമെന്നുമുള്ള തരത്തില്‍ സ്ഥാനാര്‍ഥിതന്നെ പ്രസംഗിക്കുന്നതു നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് എല്‍ഡിഎഫ് കുറ്റപ്പെടുത്തി.
നേരത്തെയും സുരേന്ദ്രനെതിരേ ഇത്തരം പരാതികള്‍ എല്‍ഡിഎഫ് ഉന്നയിച്ചിരുന്നു. എന്നാല്‍, ഇതിന്മേല് എന്തെങ്കിലും നടപടിയെടുക്കാന്‍ ജില്ലാ വരണാധികാരിയോ തെരഞ്ഞെടുപ്പ് കമ്മീഷനോ തയാറായില്ല.
ജാതീയവും മതപരവുമായി വോട്ടര്‍മാരെ വേര്‍തിരിച്ചാണു പ്രചാരണമെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് എ.പി. ജയന്, സെക്രട്ടറി കെ. അനന്തഗോപന്‍ എന്നിവര്‍ ആരോപിച്ചു.

No comments