Breaking News

മുസ്ലീംലീഗ് വൈറസല്ല, എയ്‌ഡ്‌സ്‌ ആണ്; വിവാദ പരാമര്‍ശവുമായി ബി.ഗോപാലകൃഷ്ണൻ

മുസ്ലീംലീഗ് വൈറസാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം വലിയ വിവാദത്തിന് വഴി വെച്ചതിന് പിന്നാലെ അതേ രീതിയില്‍ തന്നെയുള്ള പരാമര്‍ശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത്.

മുസ്ലീംലീഗ് വൈറസല്ല, എയ്‌ഡ്‌സ്‌ ആണെന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്. ജിന്നയുടെ പാരമ്ബര്യമാണ് ലീഗിനുള്ളതെന്നും വര്‍ഗ്ഗീയത പറഞ്ഞ് വോട്ട് പിടിക്കുന്ന ലീഗിനെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യമുന്നയിച്ചു.

കോണ്‍ഗ്രസിനെതിരെയും ഗോപാലകൃഷ്ണന്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. കോണ്‍ഗ്രസ് കള്ളന്മാരുടെ ഒളി സങ്കേതമാണെന്നും തിരുട്ട് ഗ്രാമത്തിന്റെ നേതാവാകാന്‍ പറ്റിയ ആളാണ് രാഹുല്‍ ഗാന്ധിയെന്നും രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും വേണ്ടി മാത്രമാണെന്നും രാഹുല്‍ തട്ടിപ്പ് ഹിന്ദു ആണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

No comments