Breaking News

രമ്യ ഹരിദാസിനെതിരെ താന്‍ നടത്തിയത് രാഷ്ട്രീയ പരാമര്‍ശം മാത്രം - എ. വിജയരാഘവൻ

 രമ്യ ഹരിദാസിനെതിരെ നടത്തിയ വിവാദ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ ബാധിച്ചുവെന്ന മന്ത്രി എ കെ ബാലന്‍റെ വിമര്‍ശനങ്ങളെ പ്രതികരിച്ച്‌ എല്‍ഡിഎഫ് കണ്‍വീന‍ര്‍ എ വിജയരാഘവന്‍ രംഗത്ത് . രമ്യ ഹരിദാസിനെതിരെ താന്‍ നടത്തിയത് രാഷ്ട്രീയ പരാമര്‍ശം മാത്രമാണെന്നാണ് വിജയരാഘവന്റെ മറുപടി . എ കെ ബാലന്‍ തനിക്കെതിരെ പറയുമെന്ന് വിചാരിക്കുന്നില്ല . എന്താണ് എ കെ ബാലന്‍ അത്തരമൊരു പരാമര്‍ശം നടത്താന്‍ കാരണമെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

രമ്യ ഹരിദാസിനെതിരെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം പി കെ ബിജുവിന്‍റെ തോല്‍വിയെ ബാധിച്ചു വെന്ന് എ കെ ബാലന്‍ പറഞ്ഞിരുന്നു . പരാമര്‍ശം ആലത്തൂരിലെ വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം എന്ന് പറഞ്ഞ ബാലന്‍ പക്ഷേ ഏതെങ്കിലും രൂപത്തില്‍ അപമാനിക്കണമെന്ന് വിജയരാഘവന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

No comments