വോയ്സ് സന്ദേശം അയച്ച കമാന്‍ഡോയും ബാലറ്റ് ശേഖരിച്ച പൊലീസുകാരനും പണികിട്ടും
പൊലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടിന് തെളിവായി പുറത്തുവന്ന വാട്ട്സ് ആപ്പ് വോയ്സ് സന്ദേശം അയച്ച പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കമാന്‍ഡോയ്ക്കും പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ വീട്ടുവിലാസത്തില്‍ ശേഖരിച്ച റിസര്‍വ്വ് ബറ്റാലിയനിലെ വട്ടപ്പാറ സ്വദേശിയായ പൊലീസുകാരനും പണി കിട്ടും.
ക്രമക്കേടുകള്‍ സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടുള്ള ഇരുവരെയും അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഡ് ചെയ്യുമെന്നാണ് സൂചന. വോയ്സ് സന്ദേശം നല്‍കാന്‍ പൊലീസുകാരനോട് നിര്‍ദേശിച്ച സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനും അസോസിയേഷന്‍ നേതാക്കളുമുള്‍പ്പെടെയുള്ളവരുടെ പങ്കും സംഭവത്തില്‍ അന്വേഷണ വിധേയമാകേണ്ടതാണ്.
സംസ്ഥാന പൊലീസ് മേധാവി വിശദമായ അന്വേഷണത്തിന് ഉത്തരവിടാതെ റിപ്പോര്‍ട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയത് ഭരണപക്ഷാഭിമുഖ്യമുള്ള സേനാംഗങ്ങളെ സംരക്ഷിക്കാനാണെന്നാണ് പ്രതിപക്ഷകക്ഷികളുള്‍പ്പെടെയുളളവരുടെ ആരോപണം.

No comments