Breaking News

ആറുമാസത്തിനകം പിണറായി സര്‍ക്കാരിന് വീണ്ടും അഗ്നിപ ടെയ്രീക്ഷണം, ആറിടത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പ്, ബി.ജെ.പിക്ക് പുതു പ്രതീക്ഷ

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കനത്തതോല്‍വിയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കണമെങ്കില്‍ പിണറായി സര്‍ക്കാരിന് തൊട്ട് മുന്നിലെ ഒരു അഗ്നി പരീക്ഷ കൂടി നേരിടണം.
സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം പടിവാതിലെത്തിയപ്പോഴാണ് വന്‍അടിയായി തിരഞ്ഞെടുപ്പ് ഫലം വന്നത്. തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനെ ജനം വിലയിരുത്തിയതല്ലെന്നും കേന്ദ്രത്തില്‍ വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തി ലെത്താതിരിക്കാന്‍ യു.ഡി.എഫിന് ഒന്നായി ജനം വോട്ട് ചെയ്തതാണെന്നുമുള്ള തൊടു ന്യായം ഉപതിരഞ്ഞെടുപ്പില്‍ ഉയര്‍ത്താന്‍ സി.പി.എമ്മിനാവില്ല.

ആറുമാസത്തിനകം ആറിടത്താണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്, ഇതില്‍ സംസ്ഥാനത്തു നിന്ന് പാര്‍ലമെന്റിലേക്കു മത്സരിച്ച്‌ വിജയിച്ച മൂന്ന് യു.ഡി.എഫ് എം.എല്‍.എമാരുടേയും ഒരു എല്‍.ഡി.എഫ് എം.എല്‍.എ.യുടേയും മണ്ഡലം ഉള്‍പ്പെടുന്നു.
ഇത് കൂടാതെ കെ.എം..മാണിയുടെയും പി.ബി.അബ്ദുള്‍ റസാഖിന്റെയും നിര്യാണം മൂലം ഒഴിഞ്ഞു കിടക്കുന്ന പാലാ, മഞ്ചേശ്വരം സീറ്റുകളിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറിടങ്ങളില്‍ അഞ്ചും യു.ഡി.എഫ് കുത്തക സീറ്റുകളാണെന്നതാണ് എല്‍.ഡി.എഫ് നേരിടുന്ന ഭീഷണി. ഇതു കൂടാതെ സമകാലീന സംഭവങ്ങളും സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.

വട്ടിയൂര്‍ക്കാവ്...

കെ.മുരളീധരന്‍ വടകരയില്‍ നിന്നും എം.പിയായി ജയിച്ചുകയറിയതോടെയാണ് വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിന് വേദിയായത്. യു.ഡി.എഫിനൊപ്പം ബി.ജെ.പിയും ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലമാണിത്.
2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇവിടെ നടത്തിയത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും യു.ഡി.എഫാണ് ഇവിടെ മുന്നിലെത്തിയത്. അതേ സമയം ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ ബി.ജെ.പിക്ക് പ്രതീക്ഷയ്ക്കാന്‍ വക നല്‍കുന്നുമുണ്ട്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുള്ള വാര്‍ത്തകള്‍ പരക്കുന്നുണ്ട്. എങ്കില്‍ വട്ടിയൂര്‍ക്കാവില്‍ തീ പാറുന്ന മത്സരമാവും ഉണ്ടാവുക. സി.പി.എം കഴിഞ്ഞ തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിയടഞ്ഞ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.

കോന്നി...

ഒരിയ്ക്കല്‍ ഇടത് കോട്ടയായിരുന്ന കോന്നിയുടെ ചുവപ്പ് നിറം മായ്ച്ചത് കോണ്‍ഗ്രസ് നേതാവായിരുന്ന അടൂര്‍ പ്രകാശ് ആയിരുന്നു. ആദ്യ വിജയത്തിന് ശേഷം കോന്നി അടൂര്‍ പ്രാകാശിനെ തോല്‍പ്പിച്ചിട്ടേയില്ല.
യു.ഡി.എഫിന്റെ ഉറച്ച സീറ്റായ കോന്നിയില്‍ നിന്ന് 2016 ല്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് അടൂര്‍ പ്രകാശ് നിയമസഭയിലെത്തിയത്.20,748 വോട്ടായിരുന്നു ഭൂരിപക്ഷം. സി.പി.എമ്മിലെ ആര്‍.സനല്‍കുമാറായിരുന്നു മുഖ്യ എതിരാളി.
ഒരിയ്ക്കലും തോല്‍വി അറിഞ്ഞിട്ടില്ലാത്ത നേതാവെന്ന് കോന്നി നല്‍കിയ ബലത്തിന്റെ പേരിലാണ് അടൂര്‍ പ്രകാശിനെ ഇടത് കോട്ടയായ ആറ്റിങ്ങലിലേക്ക് നിയോഗിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ആറ്റിങ്ങലിലും അടൂര്‍പ്രകാശ് ജയം നേടി ഡല്‍ഹിയിലേക്ക് പോകുന്നതോടെ കോന്നിയില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി മാറിയിരിക്കുകയാണ്.
ശബരിമല സമരവും പ്രളയവും ഒരുപോലെ ചര്‍ച്ചയാവുന്ന മണ്ഡലം കൂടിയാണ് കോന്നി. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്‌ വന്‍ തോതില്‍ വോട്ടു സമാഹരിക്കുവാന്‍ കോന്നിയിലായിട്ടുണ്ട്. അതിനാല്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും ബലം പരീക്ഷിക്കുവാന്‍ പറ്റുന്ന മണ്ഡലമാണ് കോന്നി എന്നതില്‍ തര്‍ക്കമേയില്ല.

ആലപ്പുഴ...

സി.പി.എം കോട്ടയായ അരൂരില്‍ കഴിഞ്ഞ തവണ ഹാട്രിക് വിജയം നേടിയ എ.എം.ആരിഫ് കോണ്‍ഗ്രസിലെ സി.ആര്‍.ജയപ്രകാശിനെ തോല്‍പ്പിച്ചത് 38,519 വോട്ടിന്റെ വന്‍ മാര്‍ജിനിലാണ്.
പക്ഷേ, പാര്‍ലമെന്റിലേക്കു വിജയിച്ച ആരിഫിന്റെ സ്വന്തം മണ്ഡലമായ അരൂരില്‍ ഒന്നാമതെത്തിയത് കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനാണ്.ഉപതിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ നെഞ്ചിടിപ്പു കൂട്ടുന്ന ഘടകമാണ് ഇത്. ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനായി ഷാനിമോള്‍ ഉസ്മാന്‍ സ്ഥാനാര്‍ത്ഥിയാവും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എറണാകുളം...

യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ എറണാകുളത്ത് കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ ഹൈബി ഈഡന്‍ 21,947 വോട്ടിനാണ് സി..പി..എ മ്മിലെ എം.അനില്‍കുമാറിനെ തോല്‍പ്പിച്ചത്.
ഹൈബി ഈഡനുവേണ്ടി ലോക്സഭയില്‍ മത്സരിക്കുവാനുള്ള അവസരം നഷ്ടമായ പ്രൊഫ. കെ.വി.തോമസിന് ഉപതിരഞ്ഞെടുപ്പില്‍ അവസരം ലഭിക്കുമോ എന്ന് കണ്ടറിയണം.

മഞ്ചേശ്വരം, പാല...

മഞ്ചേശ്വരത്ത് വെറും 89 വോട്ടിനാണ് മുസ്ലിംലീഗിലെ പി.ബി. അബ്ദുള്‍ റസാഖിനോട് ബി.ജെ.പിയിലെ കെ. സുരേന്ദ്രന്‍ അടിയറവു പറഞ്ഞത്. യു.ഡി.എഫിന്റെ കുത്തക സീറ്റായ പാലായില്‍ കഴിഞ്ഞ തവണ കെ.എം..മാണിയുടെ ഭൂരിപക്ഷം 4703 വോട്ടായിരുന്നു.
എന്‍.സി.പിയിലെ മാണി സി. കാപ്പനായിരുന്നു മുഖ്യ എതിരാളി. ഇരു സിറ്റിങ്ങ് എം.എല്‍.എമാരുടേയും നിര്യാണത്തെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബി.ജെ.പിക്ക് ജയ സാദ്ധ്യത ഏറെ പ്രതീക്ഷിക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം.
ഉപതിരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി വരാനാണ് സാദ്ധ്യതയേറെയുള്ളത്. അതേ സമയം ഇരു മണ്ഡലങ്ങളിലും മരണപ്പെട്ട സിറ്റിംഗ് എം.എല്‍.എമാരുടെ കുടുംബാംഗങ്ങള്‍ മത്സര രംഗത്തിറങ്ങിയാല്‍ രാഷ്ട്രീയ ചിത്രം മാറിയേക്കാം.

ആറ് നിയമസഭാ സീറ്റുകളില്‍ കൈയിലുള്ള അഞ്ചെണ്ണവും നിലനിറുത്തുകയും എല്‍.ഡി.എഫില്‍ നിന്ന് ഒരെണ്ണം പിടിച്ചെടുക്കുകയും ചെയ്യുക യു.ഡി.എഫിനും, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടി മറികടക്കാന്‍ കൈയിലുള്ളത് കാക്കുന്നതിനൊപ്പം യു.ഡി.എഫിന്റെ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കുക എല്‍.ഡി.എഫിനും, കുമ്മനം ഇത്തവണ രണ്ടാം സ്ഥാനത്തെത്തിയ വട്ടിയൂര്‍ക്കാവിലൂടെയെങ്കിലും വീണ്ടും നിയമസഭയില്‍ താമര വിരിയിക്കുക ബി.ജെ.പിക്കും അഭിമാന പോരാട്ടമാകും.
വിശേഷിച്ച്‌, അടുത്ത 18 മാസത്തിനകം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കും രണ്ടു വര്‍ഷം പിന്നിടുമ്ബോള്‍ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉപതിരഞ്ഞെടുപ്പിന് നല്‍കുന്ന സ്ഥാനം വളരെ വലുതാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് ഏറ്റവും നിര്‍ണായകമാവുക എല്‍.ഡി.എഫിനാണെന്നത് എടുത്ത് പറയേണ്ടതാണ്.

No comments