മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നല്‍കരുത്; ജനസംഖ്യാനിയന്ത്രണത്തിന് പുതിയ നിര്‍ദ്ദേശവുമായി ബാബ രാംദേവ്
രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി യോഗഗുരു ബാബ രാംദേവ്. കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നിഷേധിച്ച് രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്നാണ് രാംദേവ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
അടുത്ത അമ്ബത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ജനസംഖ്യ 150 കോടിയില്‍ കൂടാന്‍ പാടില്ല.
അത് നേരിടാനുള്ള കരുത്തോ മുന്‍കരുതലോ രാജ്യത്തിനില്ല. മൂന്നാമത്തെ കുട്ടിക്ക് രാജ്യത്ത് വോട്ടവകാശമോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരമോ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ നല്‍കാന്‍ പാടില്ലാത്തതരത്തില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് രാംദേവ് പറഞ്ഞു.
ഇത്തരമൊരു നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ജനങ്ങള്‍ മൂന്നാമതൊരു കുട്ടിക്ക് കൂടി ജന്‍മം നല്‍കാന്‍ മടിക്കും. അവിടെ മതമൊന്നും ഒരുതരത്തിലും പ്രശ്‌നമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ രാജ്യത്ത് സമ്ബൂര്‍ണ മധ്യനിരോധനം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ രാജ്യത്തെ ഗോ വധം നിരോധിക്കണം. എങ്കില്‍ മാത്രമേ കശാപ്പുകാരും ഗോ സംരക്ഷകരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments