രണ്ടാംവരവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വിദേശയാത്ര മാലദ്വീപിലേക്ക്
തുടര്‍ച്ചയായി രണ്ടാംതവണയും പ്രധാനമന്ത്രി പദത്തിലെത്തുന്ന നരേന്ദ്ര മോദിയുടെ ആദ്യത്തെ വിദേശയാത്ര മാലദ്വീപിലേക്കെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ പകുതിയോടെയായിരിക്കും മോദി മാലദ്വീപ് സന്ദര്‍ശിക്കുക എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ജൂണ്‍ ആദ്യവാരമായിരിക്കും നരേന്ദ്രമോദി മാലദ്വീപില്‍ എത്തുന്നതെന്നാണ് വിവിധ മാലദ്വീപ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ രണ്ടാമതും അധികാരത്തിലെത്തിയ നരേന്ദ്രമോദിയെ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് അഭിനന്ദനമറിയിച്ചിരുന്നു.
കഴിഞ്ഞ നവംബറില്‍ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനും പ്രധാനമന്ത്രി മാലദ്വീപിലെത്തിയിരുന്നു. ഇതിനുപിന്നാലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മാലദ്വീപ് സന്ദര്‍ശിച്ചിരുന്നു

No comments