ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ഉയരത്തിലെത്തിക്കുമെന്ന് നരേന്ദ്രമോദി
ഇനിയുള്ള അഞ്ചുവര്‍ഷങ്ങള്‍ രാജ്യത്തിന്റെ എല്ലാതരത്തിലുമുള്ള വികസനത്തിന് വേണ്ടി ഉപയോഗിക്കുമെന്ന് നരേന്ദ്രമോദി. ലോകരാജ്യങ്ങളില്‍ ഇന്ത്യയെ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഗുജറാത്തിലെത്തിയ മോദി അഹമ്മദാബാദില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം ലോകം മുഴുവനും ബി.ജെ.പിയെ പിന്തുണച്ചതായി മോദി പറഞ്ഞു.
സൂററ്റില്‍ കഴിഞ്ഞ ദിവസം ട്യൂഷന്‍ സെന്ററിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച ശേമാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
കഴിഞ്ഞ അഞ്ചുവര്‍ഷം സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിച്ചത്. ഇനിയുള്ള അഞ്ചുവര്‍ഷം എല്ലാതലത്തിലുമുള്ള വികസനത്തിന് വേണ്ടി ഉപയോഗിക്കുമെന്നും മോദി പറഞ്ഞു. ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും റാലിയില്‍ പങ്കെടുത്തിരുന്നു.

No comments