Breaking News

കേരളത്തില്‍ കനത്ത തിരിച്ചടി ;ബി.ജെ.പി നേതൃത്വത്തെ അടിമുടി മാറ്റിയേക്കും ;ശബരിമലയിലെ 'സുവര്‍ണാവസരം' ബി.ജെ.പിയ്ക്ക് നല്‍കിയത് പൂജ്യം സീറ്റ്;

കേരളത്തില്‍ കനത്ത തിരിച്ചടിയേറ്റ ബി.ജെ.പി നേതൃത്വത്തെ അടിമുടി മാറ്റിയേക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ബി.ജെ.പിയുടെ കേരളാ ഘടകത്തില്‍ അഴിച്ചു പണിയുണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബി.ജെ.പിയ്ക്കായില്ല. അനുകൂലമായ സാഹചര്യങ്ങള്‍ ഒരുപാടുണ്ടായിട്ടും പാര്‍ട്ടിയെ ഐക്യപ്പെടുത്തി നയിക്കാനും ശ്രീധരന്‍പിള്ളയ്ക്കുമായില്ല.
സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ ആര്‍.എസ്.എസിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നാലും നേതൃമാറ്റം വേണമെന്നായിരുന്നു ആര്‍.എസ്.എസ് നിലപാട്.

No comments