Breaking News

മൂന്ന് മാസമെടുത്ത് തെരഞ്ഞെടുപ്പ് നടത്താമെങ്കില്‍ വോട്ടെണ്ണാന്‍ രണ്ടുദിവസം അധികമെടുത്താലെന്താണ് കുഴപ്പം ?; തെരഞ്ഞെടുപ്പു കമ്മീഷനെതിരെ ഉദിത് രാജ്


വി വി പാറ്റുകള്‍ മുഴുവന്‍ എണ്ണണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയ തെരഞ്ഞെടുപ്പു കമ്മീഷനെതിരെ കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. മൂന്ന് മാസമെടുത്ത് തെരഞ്ഞെടുപ്പ് നടത്താമെങ്കില്‍ വോട്ടെണ്ണാന്‍ രണ്ടുദിവസം അധികമെടുത്താലെന്താണ് കുഴപ്പമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
വിവിപാറ്റുകള്‍ എണ്ണുന്നത് ഫലം പ്രഖ്യാപനം വൈകാനിടയാക്കുമെന്ന് പറഞ്ഞായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രതിപക്ഷത്തിന്റെ ഈ ആവശ്യം തള്ളിയത്.
' എല്ലാ വികസന പദ്ധതികളെയും തടഞ്ഞുകൊണ്ട് മൂന്ന് മാസം നീണ്ടുനിന്നതായിരുന്നു തെരഞ്ഞെടുപ്പു നടപടിക്രമം. അപ്പോള്‍ വോട്ടെണ്ണുന്നതിന് ഒന്നുരണ്ട് ദിവസം അധികമെടുത്താലെന്താ? ഞാന്‍ സുപ്രീം കോടതിയ്‌ക്കെതിരെ ആരോപണം ഉയര്‍ത്തുകയല്ല.
ആശങ്ക പങ്കുവെയ്ക്കുക മാത്രമാണ് ചെയ്യുന്നത്' എന്നും ഉദിത് രാജ് പറഞ്ഞു.

No comments