Breaking News

മുംബൈയില്‍ ആറു മണ്ഡലങ്ങളിലും ബി.ജെ.പി-ശിവസേന സഖ്യം മുന്നില്‍ ; ഡല്‍ഹിയില്‍ ഏഴു സീറ്റുകളിലും ബി.ജെ.പി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഫലങ്ങള്‍ പുറത്തു വരുമ്ബോള്‍ മുംബൈയില്‍ ആറു മണ്ഡലങ്ങളിലും ബി.ജെ.പി-ശിവസേന സഖ്യം മുന്നില്‍. ഏപ്രില്‍ 29നായിരുന്നു മുംബൈയില്‍ തെരഞ്ഞെടുപ്പ്. ഡല്‍ഹിയില്‍ ഏഴു സീറ്റുകളിലും ബി.ജെ.പി മുന്നേറുകയാണ്.
ബി.ജെ.പിയുടെ പ്രധാന നേതാവും എം.പിയുമായ മീനാക്ഷി ലേഖി ന്യൂഡല്‍ഹി സീറ്റില്‍ മുന്നേറുകയാണ്. ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് മാക്കനാണ് ഇവിടെ പിന്നില്‍. ആം ആദ്മിയുടെ ബ്രിജേഷ് ഗോയലാണ് മൂന്നാമത്.
സൗത്ത് ഡല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി രമേഷ് ബിദുരി ആം ആദ്മി സ്ഥാനാര്‍ത്ഥി രാഘവ് ചന്ദയാണ് പിന്നില്‍. കോണ്‍ഗ്രസിന്റേ വീജേന്ദ്ര സിങ് മൂന്നാമതാണ്.

No comments