Breaking News

സ്വന്തം പാര്‍ട്ടിക്കാര്‍ പോലും തോല്‍ക്കുമെന്ന് പറഞ്ഞ പാലക്കാട് ശ്രീകണ്‌ഠന്റെ അപ്രതീക്ഷിത മുന്നേറ്റം: കൗതുകക്കാഴ്‌ച

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ പുറത്തുവരുമ്ബോള്‍ പാലക്കാട് മണ്ഡലത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍. നിലവിലെ എം.പിയായ എം.ബി.രാജേഷിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ.ശ്രീകണ്‌ഠന്‍ 28359 വോട്ടുകള്‍ക്ക് മുന്നിലാണ്. എല്‍.ഡി.എഫിന്റെ ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ കൃത്യമായ ഭൂരിപക്ഷം നേടിയാണ് ശ്രീകണ്‌ഠന്റെ മുന്നേറ്റം.

കേരളത്തില്‍ യു.ഡി.എഫ് നേതൃത്വം പോലും വിജയസാധ്യത കല്‍പ്പിക്കാത്ത മണ്ഡലമായിരുന്നു പാലക്കാടെന്നതും ശ്രദ്ധേയമാണ്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ അതിരാവിലെ മുതലെത്തി ക്യൂ നിന്ന് വോട്ടു ചെയ്തത് യു.ഡി.എഫിന് ഗുണകരമായെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. പരമ്ബരാഗതമായി യു.ഡി.എഫിന് വോട്ടു ചെയ്യാത്ത വിഭാഗക്കാര്‍ പോലും ഒരഭ്യര്‍ത്ഥനയുമില്ലാതെ യു.ഡി.എഫിന് വോട്ടു ചെയ്തു. മോദി പിണറായി സര്‍ക്കാരുകളാല്‍ വഞ്ചിക്കപ്പെട്ടുവെന്ന വികാരമാണ് പൊതുവിലുണ്ടായത്. രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിക്കാനുള്ള തീരുമാനം വന്നതോടെ എല്ലാം യു.ഡി.എഫിന് അനുകൂലമായി.മികച്ച സ്ഥാനാര്‍ത്ഥികളാണ് യു.ഡി.എഫിന് തുണയായ മറ്റൊരു കാര്യം. കോണ്‍ഗ്രസിനെതിരായ അടിയൊഴുക്ക് എവിടെയുമുണ്ടായിട്ടില്ല. അടിയൊഴുക്കുകളുണ്ടായതെല്ലാം സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരെയാണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

No comments