Breaking News

തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം : പ്രധാനമന്ത്രിയെ അഭിനന്ദിച്ച്‌ ഇമ്രാന്‍ ഖാൻ

ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തെരഞ്ഞെടുപ്പ് വിജയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സഖ്യകക്ഷികള്‍ക്കും അഭിനന്ദനങ്ങളെന്നും ദക്ഷിണേഷ്യയുടെ വികസനത്തിന് മോദിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നതായും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പല ലോകനേതാക്കളും നരേന്ദ്രമോദിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ മികച്ച ജയം നേടിയ എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്വീറ്റ് ചെയ്തിരുന്നു.

ലോകത്തെ ഏറ്റവും വലിയ സമ്ബദ് വ്യവസ്ഥയില്‍ നിങ്ങളുടെ മികച്ച നേതൃപാടവത്തിനുള്ള അംഗികാരമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൌഹൃദം കൂടുതല്‍ ദൃഡമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

എക്സിറ്റ് പോളുകള്‍ ശരിവെച്ച്‌ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 346 സീറ്റില്‍ എന്‍ഡിഎ കുതിപ്പ് തുടരുന്നു. വോട്ടെണ്ണലിന്റെ ആദ്യമിനിട്ടില്‍ തുടങ്ങിയ ആധിപത്യം ഇപ്പോഴും എന്‍ഡിഎ തുടരുന്നു.

No comments