ശരത്ത് ലാലും കൃപേഷും സിപിഎമ്മിന്‍റെ വെട്ടേറ്റ് വീണപ്പോള്‍ സിപിഎമ്മിന് നഷ്ടമായത് കാസര്‍ഗോഡ് മണ്ഡലം..
കാസര്‍ഗോഡ് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ നേടിയത് മികച്ച വിജയം തന്നെയാണ്. ഇടത് കോട്ടകളില്‍ നിന്നടക്കം വോട്ടുകള്‍ ചോര്‍ത്തിയാണ് മണ്ഡലം പിടിച്ചടക്കിയത്. പി കരുണാകരന്‍റെ വിജയത്തെ പോലും നിഷ്പ്രഭമാക്കിയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ വിജയം. 40,438 വോട്ടുകള്‍ക്കാണ് വിജയം.
കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലും കൃപേഷും സിപിഎമ്മിന്‍റെ വെട്ടേറ്റ് വീണപ്പോള്‍ സിപിഎമ്മിന് നഷ്ടമായത് കാസര്‍ഗോഡ് മണ്ഡലം തന്നെയായിരുന്നു. സ്വന്തം കുത്തകയായിരുന്ന മണ്ഡലത്തില്‍ 1984 ന് ശേഷം ആദ്യമായി ഇടതു കോട്ട തകര്‍ന്നു.

No comments