രാജിയിലുറച്ച് രാഹുല്‍; ലഭിച്ചത് കൂടുതല്‍ ഉത്തരവാദിത്വം
തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സി.ഡബ്ല്യു.സി) യോഗത്തില്‍ രാജി സന്നദ്ധതയറിയിച്ചു.
അധ്യക്ഷപദം ഗാന്ധി കുടുംബത്തിനാകണമെന്നു നിര്‍ബന്ധമില്ലെന്നും സാധാരണ പ്രവര്‍ത്തകനായി താന്‍ ഒപ്പമുണ്ടാകുമെന്നും രാഹുല്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍, രാഹുലിന്റെ നേതൃത്വം അനിവാര്യമാണെന്നു പ്രവര്‍ത്തക സമിതിയംഗങ്ങള്‍ ഏകസ്വരത്തില്‍ വ്യക്‌തമാക്കി. എല്ലാ തലങ്ങളിലും കോണ്‍ഗ്രസിന്റെ സമ്ബൂര്‍ണ അഴിച്ചുപണിക്ക് രാഹുല്‍ ഗാന്ധിക്ക് അധികാരം നല്‍കി പ്രമേയം പാസാക്കി. തുടര്‍ച്ചയായ പരാജയത്തിന്റെ പേരില്‍ ചില നേതാക്കള്‍ രാഹുലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ പശ്‌ചാത്തലത്തിലാണ് ഇന്നലെ സി.ഡബ്ല്യു.സി.യോഗം ചേര്‍ന്നത്. എന്നാല്‍, പരാജയം എല്ലാവരുടേതുമാണെന്നു യോഗം വിലയിരുത്തി. രാഹുല്‍ അധ്യക്ഷനായി തുടരുമോ എന്ന ചോദ്യത്തിന്, പ്രവര്‍ത്തക സമിതിയുടെ തീരുമാനമാണു കോണ്‍ഗ്രസിലെ അവസാനവാക്ക് എന്നു മുതിര്‍ന്ന നേതാക്കള്‍ വ്യക്‌തമാക്കി.
ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്‌ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് സംസ്‌ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്‌തിപ്പെടുത്താന്‍ നടപടിയുണ്ടാകും. പല സംസ്‌ഥാനങ്ങളിലും പി.സി.സി. അധ്യക്ഷന്മാര്‍ക്കു സ്‌ഥാനചലനമുണ്ടാകും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലും മാറ്റങ്ങളുണ്ടാകും. ഇപ്പോഴത്തെ പരാജയത്തെ ദുരന്തമെന്നു വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് എ.കെ. ആന്റണി പറഞ്ഞുഅധ്യക്ഷപദം ഗാന്ധി കുടുംബത്തിനാകണമെന്നു നിര്‍ബന്ധമില്ലെന്നും സാധാരണ പ്രവര്‍ത്തകനായി താന്‍ ഒപ്പമുണ്ടാകുമെന്നും രാഹുല്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍, രാഹുലിന്റെ നേതൃത്വം അനിവാര്യമാണെന്നു പ്രവര്‍ത്തക സമിതിയംഗങ്ങള്‍ ഏകസ്വരത്തില്‍ വ്യക്‌തമാക്കി. എല്ലാ തലങ്ങളിലും കോണ്‍ഗ്രസിന്റെ സമ്ബൂര്‍ണ അഴിച്ചുപണിക്ക് രാഹുല്‍ ഗാന്ധിക്ക് അധികാരം നല്‍കി പ്രമേയം പാസാക്കി. തുടര്‍ച്ചയായ പരാജയത്തിന്റെ പേരില്‍ ചില നേതാക്കള്‍ രാഹുലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ പശ്‌ചാത്തലത്തിലാണ് ഇന്നലെ സി.ഡബ്ല്യു.സി.യോഗം ചേര്‍ന്നത്. എന്നാല്‍, പരാജയം എല്ലാവരുടേതുമാണെന്നു യോഗം വിലയിരുത്തി. രാഹുല്‍ അധ്യക്ഷനായി തുടരുമോ എന്ന ചോദ്യത്തിന്, പ്രവര്‍ത്തക സമിതിയുടെ തീരുമാനമാണു കോണ്‍ഗ്രസിലെ അവസാനവാക്ക് എന്നു മുതിര്‍ന്ന നേതാക്കള്‍ വ്യക്‌തമാക്കി.

No comments