Breaking News

ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തിയെന്ന് നരേന്ദ്ര മോദി


ലോക രാജ്യങ്ങള്‍ ഇന്ത്യയിലെ 2019 ലോക് സഭ തെരഞ്ഞെടുപ്പിനെ സസൂക്ഷ്മം വീക്ഷിച്ചിരുന്നുവെന്നും ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തിയെന്നും നരേന്ദ്ര മോദി. തന്നെ നേതാവായി തിരഞ്ഞെടുത്ത പാര്‍ട്ടിക്കും എന്‍ഡിഎയുടെ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും മോദി ഹൃദ്യമായി പറഞ്ഞു.

'പുതിയ യാത്ര ഇവിടെ തുടങ്ങുകയാണ്. മികച്ച വിജയം ഉത്തരവാദിത്തങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. നമ്മുടെ സേവാ മനോഭാവം ജനങ്ങള്‍ അംഗീകരിച്ചു. അധികാരത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പാതയിലൂടെ സഞ്ചരിക്കുമ്ബോഴും മറ്റൊരാളെ സഹായിക്കാന്‍ എപ്പോഴും തയ്യാറായിരിക്കണമെന്നും മോദി വ്യകത്മാക്കി.

ജനങ്ങളേ , നിങ്ങളെന്നെ നേതാവായി തിരഞ്ഞെടുത്തത് സംവിധാനത്തിന്റെ ഭാഗമായാണ്. ഞാന്‍ നിങ്ങളിലൊരാളാണ്, നിങ്ങളെപ്പോലെയൊരാളാണ്. സാമൂഹികമായ ഐക്യത്തിന്റെ മുന്നേറ്റമായിരുന്നു തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് ജനങ്ങളെ വിഭജിക്കുമെന്നും ജനങ്ങളില്‍ അകലം സൃഷ്ടിക്കുമെന്നും അവര്‍ക്കിടയില്‍ മതിലുകള്‍ ഉയര്‍ത്തുമെന്നുമാണ് പറഞ്ഞിരുന്നത്. അതെ സമയം 2019 ലെ തിരഞ്ഞെടുപ്പ് മതിലുകള്‍ പൊളിക്കുന്നതായിരുന്നു. മോദി കൂട്ടിച്ചെര്‍ത്തു.

No comments