Breaking News

ഫേസ്ബുക്ക് മൂന്നൂറ് കോടി വ്യാജ പ്രൊഫൈലുകള്‍ പൂട്ടിച്ചു


ഒക്ടോബര്‍ 2018നും മാര്‍ച്ച്‌ 2019നും ഇടയില്‍ മുന്നൂറ് കോടി വ്യാജ പ്രൊഫൈലുകള്‍ ഫേസ്ബുക്ക് പൂട്ടിച്ചു. ഫേസ്ബുക്ക് പുറത്തുവിട്ട എന്‍ഫോഴ്‌സ്‌മെന്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇതിന് പുറമെ എഴുപത് ലക്ഷം വിദ്വേഷ പ്രസംഗങ്ങളും പ്ലാറ്റ്‌ഫോമില്‍ നിന്നും നീക്കം ചെയ്തതായി ഫേസ്ബുക്ക് പറയുന്നു.

മുമ്ബും ഫേസ്ബുക്ക് ഇത്തരത്തില്‍ വലിയൊരു ശതമാനം വ്യാജ അക്കൗണ്ടുകള്‍ പൂട്ടിച്ചിരുന്നു. ഇതിന് പുറമെ മയക്കുമരുന്നുകള്‍, ആയുധങ്ങള്‍ എന്നിവ വില്‍ക്കുന്ന അക്കൗണ്ടുകളും ഫേസ്ബുക്ക് പൂട്ടിച്ചു. ഓരോ 10,000 കണ്ടെന്റിലും 14 എണ്ണം അശ്ലീല ദൃശ്യങ്ങളും, 25 എണ്ണം ആക്രമണങ്ങളുടേയുമാണ്. മൂന്നെണ്ണത്തില്‍ താഴെയുള്ളത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെയും, ഭീകരവാദത്തിന്റെയുമാണ്.

2019 ജനുവരി മാര്‍ച്ച്‌ മാസത്തിനിടയ്ക്ക് ഒരു മില്യണില്‍ കൂടുതല്‍ അപേക്ഷകളാണ് വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നീക്കം ചെയ്ത കണ്ടന്റുകള്‍ക്കായി വന്നത്. ഇതില്‍ 1,50,000 പോസ്റ്റുകള്‍ വിദ്വേഷ പ്രസംഗങ്ങളല്ലെന്ന് കണ്ടെത്തി തിരിച്ചു നല്‍കുകയായിരുന്നു.

No comments