Breaking News

പി സി ജോര്‍ജിന്‍റെ പേരില്‍ കേസെടുക്കണമെന്ന് പികെ ഫിറോസ്

വര്‍ഗീയ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിന്‍റെ പേരില്‍ കേസെടുക്കണമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടി പികെ ഫിറോസ് ആവശ്യപ്പെട്ടു. പി സി ജോര്‍ജിന് ജനപിന്തുണ നഷ്ടപ്പെട്ടതിന്‍റെ ജാള്യതയാണെന്നും പികെ ഫിറോസ് ആരോപിച്ചു.

ഈരാറ്റുപേട്ടയിലെ മുസ്ലിങ്ങള്‍ തീവ്രവാദികളാണെന്നായിരുന്നു പി സി ജോര്‍ജിന്‍റെ വിവാദ ഫോണ്‍ സംഭാഷണം.ജോര്‍ജിനെതിരെ പ്രതിഷേധിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണ്. ലീഗ് പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. കേരളത്തിലെ സാക്ഷി മഹാരാജാണ് പി സി ജോര്‍ജെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടി പി കെ ഫിറോസ് ആക്ഷേപിച്ചു.

No comments