Breaking News

വരും തലമുറയ്ക്ക് ഇനിയുള്ള വര്‍ഷങ്ങളില്‍ ഏറെ ആഹ്ളാദിക്കാനുണ്ടാവും: മോദിയെ അഭിനന്ദിച്ച്‌ യൂസഫലി

ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയം കരസ്ഥമാക്കിയ നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങളുമായി പ്രവാസി വ്യസായി എംഎ യുസഫലി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനാനുകൂല അജണ്ടയ്ക്ക് ലഭിച്ച അംഗീകാരമാണ് ഇത്രവലിയ വിജയമെന്ന് യൂസഫളി വ്യക്തമാക്കുന്നു. വിവിധ തലങ്ങളില്‍ താഴെതട്ടുമുതല്‍ മുതല്‍ നടപ്പിലാക്കിയ പദ്ധതികള്‍ നേരായ ദിശയിലായിരുന്നു. അതാണ് രാജ്യത്തുടനീളമുള്ള ഇത്ര വലിയ വിജയത്തിലേക്ക് എത്തിച്ചതെന്നും യൂസഫലി ഫേസ്ബുക്കില്‍ കുറിക്കുന്നു.

എംപി സ്ഥാനം കിട്ടിയതുമില്ല, ജില്ലാ സെക്രട്ടറി സ്ഥാനം പോവുകയും ചെയ്തു; പി ജയരാജന്‍ ഇനി എങ്ങോട്ട്?

കഴിഞ്ഞ അഞ്ച് വര്‍ഷം ഇസ്ലാമിക രാജ്യങ്ങളുമായുള്ള ബന്ധത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല കാലഘട്ടമായിരുന്നു.

വിവിധ അറബ് രാജ്യങ്ങളിലെ ഭരണത്തലവന്‍മാര്‍ നരേന്ദ്രമോദിയെ ആദരോവോടെ കാണുകയും അദ്ദേഹവുമായും ഇന്ത്യയുമായും നല്ലബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവരാണ്.

വരാനിരിക്കുന്ന വര്‍ഷങ്ങളിലും ഈ ബന്ധം കൂടുതല്‍ ശക്തമാവും. കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും പ്രതിഛായ വലിയതോതില്‍ ഉയര്‍ന്നുവെന്നും വരും തലമുറയ്ക്ക് ഇനിയുള്ള വര്‍ഷങ്ങളില്‍ ഏറെ ആഹ്ലാദിക്കാനുണ്ടാവുമെന്നും യൂസഫലി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

തിരിച്ചടിയേറ്റെങ്കിലും സിപിഎമ്മിന് ദേശീയ പദവി നഷ്ടമാകില്ല; കരുത്തായത് തമിഴ്നാട്ടിലെ മികച്ച വിജയം

No comments