ഓണ്‍ലൈന്‍ സാമ്ബത്തിക തട്ടിപ്പ്; കാമറൂണ്‍ സ്വദേശി പിടിയിൽ
ഓണ്‍ലൈന്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശി ങ്കോമിലാന്‍റെയാണ് മഞ്ചേരിയില്‍ പിടിയിലായത്. ഇതോടെ സാമ്ബത്തികതട്ടിപ്പ് കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി.
സംഘത്തിലെ മറ്റുള്ളവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മഞ്ചേരി പോലീസ് ഹൈദരാബാദിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹൈദരാബാദിലെ നീരദ്മേട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പിടിയിലായ ങ്കോ മിലന്‍റെ. കോടികളുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയിട്ടുള്ളത്.
മരുന്ന് ഉള്‍പ്പെടെയുള്ളവ ഹോള്‍സെയിലായി വില്‍ക്കാനുണ്ടെന്ന് കാണിച്ച് വ്യാപാരികളില്‍ നിന്ന് മുന്‍കൂറായി പണം വാങ്ങിയായിരുന്നു തട്ടിപ്പ്.
ആകെ 5 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പോലീസ് പറയുന്നത്. കേരളത്തിനു പുറമേ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും പ്രതികള്‍ക്കെതിരെ സാമ്ബത്തിക തട്ടിപ്പ് കേസുണ്ട്.

No comments