ശൂന്യവേളയില്‍ സംസാരിക്കാന്‍ വിളിച്ചത് രാമയ്യയെ! എന്റെ പേര് രമ്യയെന്ന് തിരുത്തി ആലത്തൂരിന്റെ ജനപ്രതിനിധി; രമ്യ ഹരിദാസിനെ പുകഴ്ത്തി ലോക്സഭാ സ്പീക്കര്‍
ആലത്തൂരില്‍ മികച്ച വിജയം കാഴ്ചവെച്ച രമ്യ ഹരിദാസ് പാര്‍ലമെന്റിലും താരമായി. ശൂന്യവേളയില്‍ സ്പീക്കര്‍ ഓം ബിര്‍ള സംസാരിക്കാന്‍ വിളിച്ചപ്പോഴായിരുന്നു സംഭവം. രാംമിയ എന്ന് തെറ്റായിട്ടാണ് സ്പീക്കര്‍ രമ്യയുടെ പേര് ഉച്ചരിച്ചത്. രമ്യയും മറ്റംഗങ്ങളും ചേര്‍ന്ന് ഇത് തിരുത്തുകയായിരുന്നു. ഇത് കേട്ട് ചിരിച്ചു പോയ സ്പീക്കര്‍ പിന്നാലെ രമ്യയെ പുകഴ്ത്തി സംസാരിച്ചു. തദ്ദേശ ഭരണ നേതൃതലത്തില്‍ മികച്ച പ്രവര്‍ത്തനമാണ് രമ്യ കാഴ്ചവെച്ചതെന്ന് സ്പീക്കര്‍ അംഗങ്ങളോടായി പറഞ്ഞു.
ഇതിനു പിന്നാലെ രമ്യ സംസാരിച്ചു. വ്യക്തമായ ഇംഗ്ലീഷില്‍ തന്നെയാണ് രമ്യ ആലത്തൂരിന്റെ പ്രശ്നങ്ങള്‍ സഭയില്‍ അവതരിപ്പിച്ചത്. ആലത്തൂര്‍ കാര്‍ഷിക മേഖലയാണെന്നും കൃഷിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗമെന്നും രമ്യ പറഞ്ഞു.

No comments