Breaking News

സി.കെ ആശ എം.എല്‍.എ നിയമസഭയില്‍ കുഴഞ്ഞുവീണു

നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കിടെ വൈക്കം എം.എല്‍.എ സി.കെ ആശക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഡോക്ടറെത്തി പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അവരെ സഭയ്ക്ക്‌ പുറത്തേക്ക് കൊണ്ടുപോയി. ഇതേത്തുടര്‍ന്ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ധനാഭ്യര്‍ഥന ചര്‍ച്ചകളില്‍ ഐ.ബി സതീഷ് പ്രസംഗിച്ചു കൊണ്ടിരിക്കേ നടന്നു വന്ന ആശയുടെ കാല്‍ മേശയുടെ കാലില്‍ തട്ടി. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമനുഭവപ്പെടുകയായിരുന്നു. നാല് മിനുട്ടുകള്‍ക്ക് ശേഷം സഭാ നടപടികള്‍ തുടര്‍ന്നു.

No comments