വൈറലായ കടുവയെ തേടി വനംവകുപ്പ് !
സുല്‍ത്താന്‍ ബത്തേരി പുല്‍പ്പള്ളി റോഡില്‍ ബൈക്ക് യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത കടുവയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ തേടി വനംവകുപ്പ്. സംഭവം ബന്ദിപ്പൂര്‍ വനപാതയിലാണ് എന്ന് കന്നഡ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംഭവത്തില്‍ വ്യക്തവരുത്തുന്നതിനായാണ് ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്താന്‍ വനംവകുപ്പ് തീരുമാനിച്ചത്.
പാമ്ബ്ര വട്ടപ്പാടി ഭാഗത്താണ് സംഭവം ഉണ്ടായത് എന്ന് സംശയം ഉണ്ടെങ്കിലും വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല. വനംവകുപ്പ് വാച്ചര്‍മാരാണ് വീഡിയോ എടുത്തത് എന്നും പറയപ്പെടുന്നുണ്ട്. ഉദ്യോഗസ്ഥരാണ് വീഡിയോ പുറത്തുവിട്ടത് എങ്കില്‍ അച്ചടക്ക നടപടി നേരിടെണ്ടിവരും. പ്രദേശത്ത് കടുവയുണ്ടെന്ന് മനസിലാക്കി ബൈക്കില്‍ ചുറ്റിത്തിരിഞ്ഞവര്‍ പകര്‍ത്തിയ ദൃശ്യമാണ് പ്രചരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

No comments