കര്‍ണാടകയില്‍ രണ്ടു എം.എല്‍.എമാര്‍ രാജിവച്ചു, കോണ്‍ഗ്രസിന് തിരിച്ചടി
ബെള്ളാരി വിജയനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങാണ് തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാറിനു രാജിക്കത്ത് നല്‍കിയത്. വൈകീട്ടോടെ രമേഷ് ജാര്‍ക്കിഹോളി മുംബൈയില്‍ നിന്ന് ഫാക്‌സ് വഴി സ്പീക്കര്‍ക്കു രാജിക്കത്ത് നല്‍കുകയായിരുന്നു. രണ്ടു തവണ മന്ത്രിസഭാ പുനസംഘടിപ്പിച്ചിട്ടും ആനന്ദ് സിങിനെ പരിഗണിക്കാത്തതാണ് രാജിയില്‍ കലാശിച്ചത്. ഇദ്ദേഹത്തിന്റെ രാജിവാര്‍ത്തയ്ക്കു പിന്നാലെയാണം മുന്‍ മന്ത്രി കൂടിയായ രമേഷ് ജാര്‍ക്കിഹോളിയും രാജിവച്ചത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ വിമത നീക്കം നടത്തുന്നതായി നേരത്തെ റിപോര്‍ട്ടുകളുണ്ടായിന്നു. രാജിവച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുക

No comments