രാജി നിലപാടിലുറച്ച് രാഹുല്‍ ഗാന്ധി; പുതിയ അധ്യക്ഷനായി അനൗപചാരിക ചര്‍ച്ചകള്‍ സജീവം, ഷിന്‍ഡെ പരിഗണനയില്‍
കോണ്‍ഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച അനൗപചാരിക ചര്‍ച്ചകളില്‍ സുശീല്‍ കുമാര്‍ ഷിന്‍ഡയുടെ പേരിന് മുന്‍തൂക്കം. ബി.ജെ.പി യുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ മറികടക്കാന്‍ അടിസ്ഥാന വര്‍ഗ്ഗത്തെ കൂടെ കൂട്ടിയുള്ള നേതൃമാറ്റമാണ് പാര്‍ട്ടിയുടെ ആലോചനയിലുള്ളത്. യുവപ്രാതിനിധ്യം ഉറപ്പാക്കി എ.ഐ.സി.സി.ക്ക് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിക്കും.
ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് എത്രയും പെട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ പുതിയ അധ്യക്ഷനായി അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചത്. സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അശോക് ഗഹ്ലോട്ട് എന്നീ പേരുകളാണ് ഉയര്‍ന്നിട്ടുള്ളത്.

No comments