ബ്രസീല്‍ ഫൈനലില്‍; സെമിയില്‍ അര്‍ജന്റീനയെ രണ്ട് ഗോളിന് തകര്‍ത്തു
കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അവേശകരമായ സെമി ഫൈനലില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബ്രസീല്‍ ഫൈനലില്‍. ഗബ്രിയേല്‍ ജീസസ്, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരാണ് ബ്രസീലിനായി വലകുലുക്കിയത്.
മത്സരത്തിന്റെ പത്തൊമ്ബതാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസാണ് ബ്രസീലിനായി അക്കൗണ്ട് തുറന്നത്. തിരിച്ചടിക്കാന്‍ അര്‍ജന്റീന കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബ്രസീലിയന്‍ പ്രതിരോധം വിലങ്ങുതടിയായി. ആദ്യ പകുതിയില്‍ ഒപ്പമെത്താനുള്ള സുവര്‍ണാവസരംലഭിച്ചെങ്കിലും അര്‍ജന്റീനയ്ക്ക് അത് ഗോളാക്കാനായില്ല.
മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനിറ്റില്‍ മികച്ച പൊസിഷനില്‍ നിന്ന് ഗോള്‍ കിക്ക് ലഭിച്ചെങ്കിലും മെസിക്ക് അത് മുതലാക്കാനായില്ല.

No comments