Breaking News

ഇന്ത്യന്‍ ടീമിന്റെ 'കട്ട ഫാനായ' മുത്തശിക്ക് ഇനി ഫ്രീയായി മാച്ച്‌ കാണാം,​ ടിക്കറ്റ് വാഗ്‌ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ വിജയത്തിന് പിന്നാല സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ 87കാരിയായ ആരാധിക. ചാരുലത പട്ടേലെന്ന മുത്തശിയാണ് പ്രായത്തിന്റെ അവശതകള്‍ ഇല്ലാതെ നീലപ്പടയെ പ്രോത്സാഹിപ്പിക്കാനെത്തിയത്. മത്സരം ജയിച്ചതിന് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും രോഹിത് ശര്‍മയും ചേര്‍ന്ന് ആരാധികയെ നേരില്‍ കണ്ടിരുന്നു.
ഇപ്പൊഴിതാ മുത്തശിക്കായി ഇനിയുള്ള ഇന്ത്യയുടെ മാച്ച്‌ കാണാന്‍ സൗജന്യ ടിക്കറ്റ് ഓഫര്‍ ചെയ്തിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് സി.ഇ.ഒ ആനന്ദ് മഹീന്ദ്ര. ഇന്ത്യയുടെ വിജയത്തിനു ശേഷം കളിയില്‍ ജയിച്ചത് അവരാണെന്നു തോന്നും ആ മുത്തശിയുടെ മുഖത്തെ സന്തോഷം കണ്ടാലെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

No comments