Breaking News

ശശി തരൂരിനെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം പ്രതിപക്ഷ നേതാവാകുന്നത് തടയാൻ..! രാഹുലിന്റെ പിന്തുണ തരൂരിന്..! കേരള നേതാക്കൾ ഒറ്റപ്പെടുന്നു...

മോഡി സ്തുതിയുടെ പെരിലെന്നു പറഞ്ഞ് ശശി തരൂരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞത് തരൂര്‍ ലോക്സഭാ പ്രതിപക്ഷ നേതാവാകുന്നത് തടയാനെന്നു സൂചന.
അധീര്‍ രഞ്ജന്‍ ചൌധരിയേ നീക്കി ശശി തരൂരിനെ ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷി നേതാവാക്കണമെന്ന് വ്യാപകമായി ആവശ്യം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ പ്രവര്‍ത്തക സമിതി യോഗത്തില്‍ രാജസ്ഥാന്‍, പഞ്ചാബ് പി സി സി അധ്യക്ഷന്മാര്‍ ശശി തരൂരിനെ കക്ഷി നേതാവാക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു.
സച്ചിന്‍ പൈലറ്റാണ് ഈ ആവശ്യം ഏറ്റവുമാദ്യമായി ഉന്നയിച്ചത്. ഇതോടെ തരൂരിനെ കക്ഷി നേതാവാക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയായിരുന്നു.

എന്നാല്‍ കേരളത്തില്‍ നിന്നുള്ള എം പിമാരെ സംബന്ധിച്ച്‌ ഇത് സ്വീകാര്യമല്ല. തരൂർ തങ്ങള്‍ക്ക് മുകളില്‍ വരുന്നത് പല നേതാക്കള്‍ക്കും സഹിക്കാന്‍ കഴിയുന്നില്ലത്രേ.

കേന്ദ്രത്തില്‍ മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശും വക്താവ് മനു അഭികേഷ് സിഗ്വിയും പറഞ്ഞ വസ്തുതയെ പിന്തുണച്ചതിനാണ് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ശശി തരൂരിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ നാവാണ് ശശി തരൂര്‍. കോണ്‍ഗ്രസിന് സഭയില്‍ സംസാരിക്കാന്‍ കിട്ടുന്നതിന്റെ മുക്കാല്‍ ഭാഗം സമയവും പാര്‍ട്ടി അനുവദിക്കുന്നത് തരൂരിനാണ്.
അതിനാല്‍ തന്നെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം എന്ത് നിലപാട് സ്വീകരിച്ചാലും ദേശീയ നേതൃത്വം തരൂരിനെ തള്ളിക്കളയില്ല.

മോഡിയെ എതിര്‍ത്തും വിമര്‍ശിച്ചുമാണ് ഇത്രയും വലുതാക്കിയതെന്ന യാഥാര്‍ഥ്യം പല നേതാക്കളും ഇപ്പോഴും മനസിലാക്കിയിട്ടില്ലെന്നതാണ് വസ്തുത

No comments