Breaking News

ഇന്നും കുതിച്ചു കയറി, മാനംമുട്ടി സ്വര്‍ണവില

 സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് പവന് 320 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 28,640 രൂപയായി ഉയര്‍ന്നു. 3580 രൂപയാണ് ഒരു ഗ്രാമിന് വില. ചിങ്ങം പിറന്നതോടെ കേരളത്തില്‍ കല്യാണ സീസണായതോടെ സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധനവ് മലയാളികളുടെ മനസില്‍ തീകോരിയിടുകയാണ്. അനുദിനം മുകളിലേക്ക് സ്വര്‍ണവില ഉയരുന്നതോടെ ഒരു പവന്‍ സ്വര്‍ണാഭരണമായി വാങ്ങണമെങ്കില്‍ മുപ്പതിനായിരത്തിന് മുകളിലാവും വില.
അമേരിക്ക ചൈന വ്യാപാരയുദ്ധം തുടരുകയും പ്രധാന രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകളുടെ ധനനയങ്ങളില്‍ വ്യക്തത വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വര്‍ണവില ഇനിയും ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണ് വിലയിരുത്തല്‍.

No comments