Breaking News

മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന പിവി അബ്ദുല്‍ വഹാബ് എംപിക്കെതിരെ പരസ്യ പ്രതിഷേധമുയര്‍ത്തി യൂത്ത് ലീഗ്

മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന മുസ്‌ലിം ലീഗ് എംപി പിവി അബ്ദുല്‍ വഹാബിനെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മൊയീന്‍ അലി ശിഹാബ് തങ്ങള്‍. പ്രതികരിക്കാന്‍ കഴിയാത്തവര്‍ മാറി നില്‍ക്കണമെന്ന് മൊയീന്‍ അലി തുറന്നടിച്ചു. മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മുസ്‌ലിം ലീഗിന്റെ ഏക രാജ്യസഭാംഗം പി വി അബ്ദുല്‍ വഹാബ് എംപിക്ക് കഴിയാതെ പോയതിലാണ് പ്രതിഷേധമുയര്‍ത്തുന്നത്. രാജ്യത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചെങ്കിലും വഹാബ് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ചര്‍ച്ചക്ക് ശേഷം വോട്ട് ചെയ്യാന്‍ മാത്രമാണ് അബ്ദുല്‍ വഹാബ് എത്തിയത്.

No comments