Breaking News

കണ്ണൂരിലെ തോറ്റ എം.പിയെ മറക്കുന്നില്ല; ഐക്യരാഷ്ട്ര സഭയിലെ സംസ്ഥാന പ്രതിനിധിയാക്കണം;സുപ്രിം കോടതി ജഡ്ജിയാക്കണമെന്ന് ജയശങ്കറിനെ ട്രോളി ശ്രീമതി ടീച്ചര്‍

മുന്‍ മന്ത്രിയും എം.പിയുമായിരുന്ന പി.കെ ശ്രീമതി ടീച്ചറെ ട്രോളിയ അഡ്വ. എ. ജയശങ്കറിനെ പരിഹസിച്ച്‌ ശ്രീമതി ടീച്ചറുടെ മറുപടി. കഴിഞ്ഞദിവസമാണ് ജയശങ്കര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇടതു സ്ഥാനാര്‍ഥികളെ പരിഹസിച്ച്‌ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. പോസ്റ്റിന്റെ അവസാനത്തിലാണ് ശ്രീമതി ടീച്ചറെ ട്രോളിയത്. 'കണ്ണൂരെ തോറ്റ എംപിയെ മറന്നു കൊണ്ടല്ല ഇത്രയും എഴുതിയത്. കഴിവും പ്രാഗത്ഭ്യവും ഭാഷാ പരിജ്ഞാനവും പരിഗണിച്ച്‌ സഖാവിനെ അമേരിക്കയിലെ കേരളത്തിന്റെ അംബാസിഡറോ ഐക്യരാഷ്ട്ര സഭയിലെ സംസ്ഥാനത്തിന്റെ സ്ഥിരം പ്രതിനിധിയോ ആയി നിയമിക്കണം' എന്നായിരുന്നു ജയശങ്കര്‍ പരിഹസിച്ചത്.
എന്നാല്‍ ഇതിനു കിടിലന്‍ മറുപടിയുമായി പി.കെ ശ്രീമതി ടീച്ചര്‍ ഫേസ്ബുക്കില്‍ രംഗത്തെത്തി.

No comments