Breaking News

പ്രധാനമന്ത്രി സ്ഥാനം ഒഴികെ മറ്റെല്ലാം പാര്‍ട്ടി തന്നു, ഉപരാഷ്‌ട്രപതിയാകാന്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല: വെളിപ്പെടുത്തലുമായി വെങ്കയ്യ നായിഡു

ഉപരാഷ്‌ട്രപതിയാകാന്‍ തനിക്ക് ഒട്ടും തന്നെ താല്‍പര്യമുണ്ടായിരുന്നില്ലെന്ന് വെങ്കയ്യ നായിഡു. ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് താന്‍ മറ്റുചിലരുടെ പേര് നിര്‍ദേശിച്ചു. എന്നാല്‍, എല്ലാവരും നിര്‍ദേശിച്ചത് തന്റെ പേരായിരുന്നു. എല്ലാവരും നിര്‍ദേശിച്ചത് തന്റെ പേരാണെന്ന് പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനുശേഷം അദ്ധ്യക്ഷന്‍ അമിത് ഷാ അറിയിച്ചു. അതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഉപരാഷ്ടപത്രിയാകുന്നതോടെ അടുത്തദിവസംമുതല്‍ പാര്‍ട്ടി ഓഫീസില്‍ പോകാന്‍ സാധിക്കില്ലെന്ന് ഓര്‍ത്തപ്പോള്‍ കണ്ണുനിറഞ്ഞുപോയെന്നും വെങ്കയ്യ വ്യക്തമാക്കി. ഉപരാഷ്ട്രപതിയായുള്ള രണ്ടുവര്‍ഷത്തെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പുസ്‌തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

No comments