Breaking News

74ാം ജന്മദിനത്തില്‍ തിഹാര്‍ ജയിലില്‍ കിടക്കുന്ന ചിദംബരത്തിന് കാര്‍ത്തി ചിദംബരത്തിന്‍റെ കത്ത്

74 - ആ o  ജന്മദിനത്തില് തിഹാര്‍ ജയിലില്‍ കിടക്കുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന് മകനും എംപിയുമായ കാര്‍ത്തി ചിദംബരത്തിന്‍റെ കത്ത്. 'നിങ്ങള്‍ ഇന്ന് 74ാം വയസ്സിലേക്ക് കടക്കുകയാണ്. 56!!! ന് നിങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ല.
നിങ്ങള്‍ ഇതുവരെ ഒന്നും ആഘോഷിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ ആഘോഷങ്ങളാണ് ഇന്ന് ഈ രാജ്യത്ത് കാണുന്നത്.
നിങ്ങളുടെ അസാന്നിധ്യം ഞങ്ങള്‍ക്ക് വേദനയാണ്, അത് ഞങ്ങളുടെ ഹൃദയത്തെ നുറുക്കുന്നു. തിരികെ വീട്ടിലെത്തിയാല്‍ കേക്ക് മുറിച്ച്‌ ഗംഭീരമായി ജന്മദിനമാഘോഷിക്കാമെന്ന് ആശംസിക്കുന്നു'-കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.

No comments