Breaking News


കെ.സുരേന്ദ്രന്‍ മല്‍സരിക്കാനെത്തുന്നത് പണം മോഹിച്ചെന്ന് എം.എം.മണി. കെ.സുരേന്ദ്രന്‍ ആനയല്ല, കോന്നിയിലെ വോട്ടര്‍മാര്‍ എല്ലാം വിലയിരുത്തി കഴിഞ്ഞു. ഇത്തവണ എല്‍ഡിഎഫ് ജയിക്കുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസില്‍ നിലവിലെ എല്ലാ കലഹങ്ങളും തങ്ങളുടെ ജയത്തിനായി എല്‍.ഡി.എഫ് മുതലാക്കുമെന്നും എം.എം. മണി പറഞ്ഞു.
ആര്‍.എസ്.എസും ബി.ജെ.പിയും കാലങ്ങളായി വോട്ട് മറിച്ചു ചെയ്ത് കാശ് വാങ്ങിക്കുന്നുണ്ടെന്നും ഇടതുപക്ഷം ജയിക്കാതിരിക്കുകയാണ് അവര്‍ക്കു വേണ്ടതെന്നും അദ്ദേഹം ആരോപിച്ചു. വോട്ടര്‍മാരെ പറഞ്ഞു പറ്റിച്ചാണ് കോണ്‍ഗ്രസ് ജയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോന്നി മണ്ഡലം തിരിച്ചു പിടിക്കുമെന്നും മന്ത്രി പറഞ്ഞു.

No comments