Breaking News

തൊഴിലില്ലായ്മ; പുതിയ കാരണം കണ്ടെത്തി കേന്ദ്രമന്ത്രി!!


ഉത്തരേന്ത്യയിലെ യുവാക്കള്‍ക്ക് ജോലി കിട്ടാത്തത് യോഗ്യത ഇല്ലാത്തതിനാലാണെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി സന്തോഷ് കുമാര്‍ ഗംഗ്‌വാര്‍ പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
പിന്നാലെയിതാ, സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ് രാജ്യത്ത് വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ.
വര്‍ധിച്ച്‌ വരുന്ന തൊഴിലില്ലായ്മയ്ക്ക് കാരണം ആധുനിക സാങ്കേതികത വിദ്യയുടെ വളര്‍ച്ചയാണെന്ന് പറഞ്ഞ മന്ത്രി മുന്‍പ് ആയിരം പേര്‍ ജോലി ചെയ്തിരുന്ന ഫാക്ടറിയില്‍ ഇപ്പോള്‍ 200 പേര്‍ മാത്രമാണുള്ളതെന്നും വ്യക്തമാക്കി.

No comments