സംസ്ഥാനത്തെ റോഡുകള്‍ ഹേമമാലിനിയുടെ കവിളുകള്‍ പോലെ മനോഹരമാക്കും; മന്ത്രി പി സി ശര്‍മ
സംസ്ഥാനത്തെ റോഡുകള്‍ ബിജെപി എംപിയും നടിയുമായ ഹേമാമാലിനിയുടെ കവിളുകള്‍ പോലെ സുന്ദരമാക്കുമെന്ന് മധ്യപ്രദേശ് മന്ത്രി പി സി ശര്‍മ. bപൊളിഞ്ഞ് കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ നടത്തി ഹേമമാലിനിയുടെ കവിളുകള്‍ പോലെ മനോഹരമാക്കുമെന്ന് മന്ത്രി പറഞ്ഞത്.
നിലവില്‍ റോഡുകളുടെ അവസ്ഥ ബിജെപി നേതാവ് കൈലാസ് വിജയ് വര്‍ഗീയയുടെ വസൂരിക്കലകള്‍ നിറഞ്ഞ മുഖത്തിന്റെ അവസ്ഥയിലാണെന്നും പരിഹാസ രൂപേണ മന്ത്രി പറഞ്ഞു.
കൂടാതെ മധ്യപ്രദേശിലെ റോഡുകള്‍ 'വാഷിങ്ടണിലെ വീഥികള്‍' പോലെയായിരുന്നുവെന്നും കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ മുഴുവന്‍ കുണ്ടും കുഴിയുമായിത്തീര്‍ന്നിരിക്കുകയാണെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

No comments