Breaking News

രാജ്യത്തെ ബാങ്കുകളെ പ്രതിസന്ധിയിലാക്കിയത്​ മന്‍മോഹന്‍ സിങും രഘുറാം രാജനുമാണെന്ന് നിര്‍മല സീതാരാമന്‍

രാജ്യത്തെ ബാങ്കിങ്​ സംവിധാനത്തെ പ്രതിസന്ധിയിലാക്കിയത്​ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജനുമാണെന്ന്​ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ആരോപിച്ചു . യു.പി.എയുടെ ​ കാലത്ത് ഇന്ത്യയില്‍ കിട്ടാകടം വര്‍ധിച്ചതെന്നും ധനമന്ത്രി വ്യക്തമാക്കി . കൊളംബിയ യുണിവേഴ്സിറ്റിയില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് നിര്‍മലാ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത് .
മന്മോഹന്റെയും രഘുറാം രാജന്റെയും ഭരണകാലത്താണ്​ ഇന്ത്യയിലെ ബാങ്കുകള്‍ ഏറ്റവും മോശമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നത് ​. എന്നാല്‍, ഇത്​ ആരും അറിയാതെ പോയെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു .

No comments