Breaking News

ടാങ്കര്‍ അപകടം : കാസര്‍കോട് ജില്ലയിലെ അടുക്കത്ത് വയല്‍ യുപി സ്‌കൂളിന് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു

ടാങ്കര്‍ അപകടം ഉണ്ടായതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ അടുക്കത്ത് വയല്‍ യുപി സ്‌കൂളിന് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പാചകവാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനാലാണ് അവധി. വാതകചോര്‍ച്ച ഉണ്ടായതിനാല്‍ദേശീയപാതയിലെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
രാത്രി ഒരുമണിയോടെയാണ് ടാങ്കര്‍ മറിഞ്ഞത്.അപകട സാധ്യതയുള്ളതിനാല്‍ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള വീട്ടുകാരെ ഒഴിപ്പിച്ചു. മേഖലയിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുണ്ട്. അഗ്‌നി രക്ഷാസേന ടാങ്കര്‍ തണുപ്പിക്കാന്‍ ശ്രമം തുടങ്ങി. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗാതവും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

No comments