Breaking News

കൊല്‍ക്കത്ത വിട്ട് ഡല്‍ഹിയില്‍ എത്തിയ ഗാംഗുലി ബിസിസിഐ വഴി ബിജെപിയിലേക്കോ ?

ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച്‌ ബിസിസിഐയുടെ നിയുക്ത പ്രസിഡന്‍റ് സൗരവ് ഗാംഗുലി. 'മുന്‍പ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കണ്ടപ്പോഴും രാഷ്‌ട്രീയ ചോദ്യങ്ങളുണ്ടായിരുന്നു. ബിജെപിയെ പിന്തുണയ്ക്കുമെന്ന ഉപാധിയില്‍ അല്ല ബിസിസിഐ പ്രസിഡന്‍റ് പദവിയിലെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ക്രിക്കറ്റ് ചര്‍ച്ച ചെയ്തില്ലെന്നും' കൊല്‍ക്കത്തയില്‍ ഗാംഗുലി പറഞ്ഞു.
ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും മുന്‍പ് അമിത് ഷായുമായി ഗാംഗുലി കൂടിക്കാഴ്‌ച നടത്തിയതാണ് അഭ്യൂഹങ്ങള്‍ സൃഷ്‌ടിച്ചത്. അമിത് ഷായുടെ ഇടപെടലോടെയാണ് ഗാംഗുലി അധ്യക്ഷ പദവിയിലെത്തിയത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

No comments