ശബരിമല മാത്രം പറഞ്ഞിരുന്നാല്‍ ഇതുതന്നെ ഗതി, തോല്‍ക്കുന്നത് സുരേന്ദ്രന് ശീലമായോ?
ശബരിമല വിഷയം മാത്രം പറഞ്ഞിരുന്നാല്‍ കേരള നിയമസഭയില്‍ 'കാലുകുത്താന്‍' കഴിയില്ലെന്ന തിരിച്ചറിവ് ഇനിയെങ്കിലും നേതാക്കന്മാര്‍ക്ക് വേണമെന്ന് ബി.ജെ.പിയുടെ അണികള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഉപതിരഞ്ഞെടുപ്പില്‍ വിജയസാധ്യത കണക്കാക്കിയിരുന്ന കോന്നിയില്‍ മൂന്നാമതെത്താനെ ബി.ജെ.പിക്കും സുരേന്ദ്രനും കഴിഞ്ഞുള്ളുവെന്നത് ഒരു പുനര്‍ചിന്തനത്തിന് പാര്‍ട്ടിയില്‍ വഴിയൊരുക്കി കഴിഞ്ഞു.
ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിട്ടും ശബരിമല കോന്നിയില്‍ ഒരു ചലനവും സൃഷ്‌ടിച്ചില്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറാണ് വിജയക്കുതിപ്പ് തുടരുന്നത്. ഏറ്റവുമൊടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 43224 വോട്ടുകളാണ് ജനീഷ് കുമാറിന് ലഭിച്ചത്.

No comments