പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിന്താഗതി വിഭിന്നം: അഭിജിത് ബാനര്‍ജി
സാമ്ബത്തികശാസ്ത്ര നോബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നെന്ന് കൂടിക്കാഴ്ചയ്ക്കുശേഹം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'നല്ലതും സൗഹാര്‍ദപരവുമായ കൂടിക്കാഴ്ചയായിരുന്നു. എങ്ങനെയാണ് മാധ്യമങ്ങള്‍ എന്നെക്കൊണ്ട് മോദി വിരുദ്ധ പ്രസ്താവനകള്‍ പറയിപ്പിച്ച് കുരുക്കിലാക്കാന്‍ ശ്രമിക്കുന്നത് എന്നതിന് ഒരു തമാശ പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം സംഭാഷണം ആരംഭിച്ചത്. അദ്ദേഹം ടി.വി. കാണാറുണ്ട്. അദ്ദേഹം നിങ്ങളെ ശ്രദ്ധിക്കുന്നുമുണ്ട്, നിങ്ങള്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിനറിയാം', ബാനര്‍ജി പറഞ്ഞു.

No comments