ദുരിതാശ്വാസ നിധിയില്‍ വണ്ടിച്ചെക്ക് പ്രളയം; 6.31 കോടിയുടെ ചെക്ക് മടങ്ങി
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടി ചെക്കും. 2018 പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ ചെക്കുകളില്‍ 578 ചെക്കുകളാണ് മടങ്ങിയത്. 6 കോടി 31 ലക്ഷം രൂപയുടെ ചെക്കുകളാണ് മടങ്ങിയതെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
തുക തിരിച്ചുകിട്ടാന്‍ നടപടി എടുത്തതിലൂടെ 5.80 കോടി രൂപ തിരിച്ചുകിട്ടി. ഇനി 331 വണ്ടിച്ചെക്കുകളില്‍ തീര്‍പ്പാകാന്‍ ബാക്കിയുണ്ടെന്നും ധനമന്ത്രി അറിയിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ 43 വണ്ടി ചെക്കുകളില്‍ ഒരു ലക്ഷം രൂപക്ക് മുകളിലേക്കുള്ള തുകയാണ് രേഖപ്പെടുത്തിയിരുന്നത്.

No comments