രാഷ്ട്രപതി ഭരണത്തിന്റെ മറവില്‍ കുതിരക്കച്ചവടം.. ബിജെപി ഇത് എന്തിനുള്ള പുറപ്പാടാണ്.. പുതിയ സഖ്യം പ്രഖ്യാപിച്ച ശിവസേനയ്ക്ക് ആശങ്ക..
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി വീണ്ടും രംഗത്തെത്തിയ ബിജെപിയെ കടന്നാക്രമിച്ച് ശിവസേന മുഖപത്രം സാമ്ന.
രാഷ്ട്രപതി ഭരണത്തിന്റെ മറവില്‍ കുതിരകച്ചവടം നടത്താമെന്നുള്ള നീക്കങ്ങളുടെ സൂചനയാണെന്ന് ശിവസേന ആരോപിച്ചു.
ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന് ആറു മാസത്തെ ആയുസ് മാത്രമേയുള്ളൂവെന്ന ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രസ്താവനയ്ക്കെതിരെയും സാമ്ന ആഞ്ഞടിച്ചു.
പുതിയ രാഷ്ട്രീയ സമവാക്യം ഒട്ടേറെ പേര്‍ക്ക് വയറുവേദന ഉണ്ടാക്കുന്നുണ്ടെന്നും സാമ്ന പരിഹസിച്ചു.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വെള്ളിയാഴ്ചയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പ്രഖ്യാപിച്ചത്.
ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും 288 അംഗ നിയമസഭയില്‍ 119 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും പാട്ടീല്‍ അവകാശപ്പെട്ടിരുന്നു. 105 സീറ്റുകളുള്ളവര് തങ്ങള്‍ക്ക് ഭൂരിപക്ഷമില്ലെന്ന് നേരത്തെ ഗവര്‍ണറെ അറിയിച്ചിരുന്നു.
തങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ രൂപീകരിക്കുകയെന്ന് ഇപ്പോള്‍ അവര്‍ അവകാശപ്പെടുന്നത് എങ്ങനെയെന്നും സാമ്ന ചോദിക്കുന്നു.
കുതിരക്കച്ചവടം നടത്താനുള്ള ഉദ്ദേശമാണ് ഇതിലൂടെ വെളിവാകുന്നതെന്നും സേന ആരോപിച്ചു. സുതാര്യമായ ഭരണം വാഗ്ദാനം ചെയ്യുന്നവരുടെ നുണകളാണ് ഇപ്പോള്‍ വ്യക്തിമായിക്കൊണ്ടിരിക്കുന്നത്.
ഇത്തരം അസാന്മാര്‍ഗ്ഗികമായ വഴികള്‍ സംസ്ഥാനത്തിന്റെ പാരമ്ബര്യത്തിന് യോജിച്ചതല്ലെന്നും ശിവസേനയുടെ മുഖപത്രത്തില്‍ പറയുന്നു.
തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേനാ മഹാസഖ്യം കേവലഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരണം അസാധ്യമാവുകയായിരുന്നു.
ഇതോടെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നു എന്‍സിപിയും കോണ്‍ഗ്രസുമായി കൈകോര്‍ത്ത ശിവസേന സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയായിരുന്നു.
മുംബൈയില്‍ വ്യാഴാഴ്ച മൂന്നു കക്ഷികളുടെയും നേതാക്കള്‍ യോഗം ചേര്‍ന്നു പൊതുമിനിമം പരിപാടിയുടെ പ്രാഥമിക രൂപം തയാറാക്കിയിരുന്നു.
അന്തിമാംഗീകാരത്തിനായി മൂന്നു പാര്‍ട്ടികളുടെയും ഉന്നത നേതൃത്വത്തിനു സമര്പ്പിച്ചിരിക്കുകയാണിത്. ഇതിനിടെയാണ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അവകാശവാദം ഉന്നയിച്ച് ബിജെപി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

No comments