Breaking News

ഇ​ന്‍​ഡോ​റി​ല്‍ ബം​ഗ്ലാ​ദേ​ശ് ക​റ​ങ്ങി​വീ​ണു; ഇ​ന്ത്യ​ക്ക് ഇ​ന്നിം​ഗ്സ് ജ​യം

ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് ഇ​ന്നിം​ഗ്സ് ജ​യം. ര​ണ്ടു ദി​വ​സം ബാ​ക്കി നി​ല്‍​ക്കെ ഇ​ന്നിം​ഗ്സി​നും 130 റ​ണ്‍​സി​നു​മാ​ണ് ഇ​ന്ത്യ ജ​യം കു​റി​ച്ച​ത്. 343 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ക​ട​വു​മാ​യി വീ​ണ്ടും ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് 69.2 ഓ​വ​റി​ല്‍ 213 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ഇ​തോ​ടെ, ജ​യ​ത്തോ​ടെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്ബ​ര​യി​ല്‍ ഇ​ന്ത്യ 1-0ന് ​മു​ന്നി​ലെ​ത്തി. മാ​ത്ര​മ​ല്ല, നാ​ലു മ​ല്‍​സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 200 പോ​യി​ന്‍റു​മാ​യി ലോ​ക ടെ​സ്റ്റ് ചാ​മ്ബ്യ​ന്‍​ഷി​പ്പി​ന്‍റെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​നം അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ക​യും ചെ​യ്തു.

No comments