Breaking News

ഒരു കമ്ബനിയും അടച്ചുപൂട്ടില്ല, എല്ലാവരും അഭിവൃദ്ധിപ്പെടും: നിര്‍മലാ സീതാരാമന്‍

ടെലികോം കമ്ബനികളുടെ പ്രശ്‌നങ്ങള്‍ സെക്രട്ടറിതല സമിതി പഠിക്കുകയാണെന്നും അന്തിമ റിപ്പോര്‍ട്ടായിട്ടില്ലെന്നും ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. ഒരു കമ്ബനിയും അടച്ചുപൂട്ടണമെന്നല്ല എല്ലാവരും അഭിവൃദ്ധിപ്പെടണമെന്നാണു സര്‍ക്കാരിന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ടെലികോം രംഗത്തെ പ്രതിസന്ധി സംബന്ധിച്ചായിരുന്നു നിര്‍മലാ സീതാരാമന്റെ പ്രതികരണം. മുന്‍നിര ടെലികോം കമ്ബനികളില്‍ ജിയോ ഒഴികെയുള്ള എല്ലാ ടെലികോം കമ്ബനികളും സെപ്റ്റംബര്‍ പാദത്തില്‍ വന്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്.
നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിലെ പോരായ്മകള്‍, നയരൂപവത്കരണത്തിലെ പാളിച്ചകള്‍, കോര്‍പറേറ്റ് ലോബിക്ക് അനുകൂലമായി നടപ്പാക്കിയ തീരുമാനങ്ങള്‍, നീതിരഹിതമായ മത്സരരീതികള്‍ എന്നിവയാണ് ഇന്ത്യന്‍ ടെലികോം മേഖലയെ പ്രതിസന്ധിയിലാക്കിയത്.

No comments