Breaking News

ധോണി വിരമിച്ചേ മതിയാകൂ എന്നുള്ളവര്‍ക്ക് തിരിച്ചടി, തലയെന്നാല്‍ സുമ്മാവാ? - അതെന്താലും സംഭവം പൊളിച്ചു!

ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മഹേന്ദ്ര സിംഗ് ധോണി. ഏറെ നാളായി കളിക്കളത്തില്‍ നിന്നു വിട്ടുനിന്ന ധോണി സ്വന്തം നാടായ റാഞ്ചിയില്‍ വീണ്ടും പരിശീലനമാരംഭിച്ചു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ധോണിയുടെ പരിശീലന വീഡിയോ ആരാധകര്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.

ജൂലൈയില്‍ നടന്ന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ധോണി അവസാനമായി നീലക്കുപ്പായം അണിഞ്ഞത്. ഇതിനു ശേഷം വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് പരമ്ബരകളില്‍ നിന്നും അദ്ദേഹം സ്വയം വിട്ടുനിന്നിരുന്നു. അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന പരമ്ബരയിലും ധോണി കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

No comments