സര്‍ക്കാര്‍ രൂപവത്കരണം നീണ്ടുപോകുന്നത് കാരണം ഉണ്ടായേക്കാവുന്ന നിയമ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ഗവര്‍ണറെ കണ്ടതെന്നും സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചില്ലെന്നും ബി.ജെ.പി നേതാക്കള്‍. ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയെ കണ്ടശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിമാരായ സുധിര്‍ മുംഗന്‍തിവാര്‍, ഗിരീഷ് മഹാജന്‍, ആശിഷ് ഷേലാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ശനിയാഴ്ചയോടെ നിലവിലെ സര്‍ക്കാറിന്‍റെ കാലാവധി അവസാനിക്കുകയാണ്. അതിനു മുമ്ബായി പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കണം. 105 എം.എല്‍.എമാരുമായി വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല.
No comments