അയോധ്യ വിധി: താല്‍ക്കാലിക ജയിലുകള്‍ തയ്യാറാക്കി ഉത്തര്‍ പ്രദേശ്!!
ജില്ലയില്‍ ക്രമസമാധാന പാലനത്തിനായി താല്‍ക്കാലിക ജയിലുകള്‍ തയ്യാറാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അംബേദ്കര്‍ നഗറിലെ വിവിധ കോളേജുകളിലാണ് ഇത്തരം താല്‍ക്കാലിക ജയിലുകള്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയിരിക്കുന്നത്.
അക്ബര്‍പൂര്‍, തണ്ട, ജലാല്‍പൂര്‍, ജെയ്ത്പൂര്‍, ഭിതി, അല്ലാപൂര്‍ എന്നിവിടങ്ങളിലാണ് ഇത്തരം താത്കാലിക ജയിലുകള്‍ സ്ഥാപിച്ചിരിക്കുന്നത് എന്ന് അംബേദ്കര്‍ ജില്ലാ സ്‌കൂള്‍ ഇന്‍സ്പെക്ടര്‍ പറയുന്നു. ജയിലുകള്‍ സ്ഥപിക്കപ്പെടുന്നതിനനുസരിച്ച് ആവശ്യമായ അടിസ്ഥാന്‍ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

No comments