Breaking News

ശിവസേന പിന്തുണയ്ക്കും; ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രി എന്ന് ഗഡ്കരി

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തിലെ അനിശ്ചിതത്വത്തിന് വിട നല്‍കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മഹാരാഷ്ട്രയില്‍ ശിവസേനയുടെ പിന്തുണയോടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഗഡ്കരി അറിയിച്ചു. ഒത്തുതീര്‍പ്പ് ഫോര്‍മുലയായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗഡ്കരിയുടെ പേര് കടന്നുവരുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഗഡ്കരി വ്യക്തമാക്കി.
താന്‍ ഡല്‍ഹിയില്‍ നിന്നും മഹാരാഷ്ട്രിയിലേയ്ക്ക് പോകില്ലെന്ന് പറഞ്ഞ ഗഡ്കരി ഫഡ്നാവിസ് തന്നെയാണ് മുഖ്യമന്ത്രിയാകുക എന്നും വ്യക്തമാക്കി. ബിജെപിക്ക് 105 സീറ്റുകള്‍ ഉള്ള സാഹചര്യത്തില്‍ പാര്‍ട്ടിയില്‍നിന്നു തന്നെയാവും മുഖ്യമന്ത്രിയെന്നും ഗഡ്കരി അറിയിച്ചു.

No comments