Breaking News

ഒരു സമുദായനേതാവിന് ജാതിവാല്‍ മുളച്ചിരിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി

നവോത്ഥാന സമിതിയില്‍ പങ്കെടുക്കാത്തവര്‍ മാനസിക വൈകല്യമുള്ളവരും മാനസിക വികാസമില്ലാത്തവരുമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍.എസ്.എസിനെതിരെയും രൂക്ഷ വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തി. ഒരു സമുദായ നേതാവിന് ജാതിവാല്‍ മുളച്ചെന്നും ജാതി പറഞ്ഞ് ഈഴവ സമുദായത്തെദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്തു നടന്ന ആര്‍ ശങ്കര്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈഴവ വിരോധം ആളിക്കത്തിക്കുന്നതാണ് സംവരണം സംബന്ധിച്ച്‌ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന കേസ്. അവര്‍ക്ക് വേണ്ടത് വാങ്ങിച്ചോട്ടേ, മറ്റുള്ളവരെ കുത്തിനോവിക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

No comments